Connect with us

Kerala

ജി എസ് ടി കേരളത്തിന് ഗുണം ചെയ്യും: മന്ത്രി തോമസ് എെസക്ക്

Published

|

Last Updated

കൊച്ചി: ജിഎസ്ടി കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ മികച്ച മാറ്റത്തിന് കാരണമാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കൊച്ചിയില്‍ ജിഎസ്ടിയുടെ സംസ്ഥാന തല ഉദഘ്ാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടി വരുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പ്രതിവര്‍ഷം 20 ശതമാനം വെച്ച് ഉയരുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ഇത് പത്ത് ശതമാനമായിരുന്നു. 20 ശതമാനം വളര്‍ച്ച നാല് വര്‍ഷം നിലനിര്‍ത്താന്‍ സാധിച്ചാല്‍ നിലവിലെ സാമ്പത്തിക കമ്മി മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോഗം കൂടുതലുള്ള സംസ്ഥാനത്താണ് ജിഎസ്ടി വഴി കൂടുതല്‍ നികുതി വരുമാനം ലഭിക്കുക. കേരളം ഏറ്റവും വലിയ ഉപഭോഗ സംസ്ഥാനമാണ്. അതിനാല്‍ ജിഎസ്ടി കേരളത്തിന് ഏറെ ഗുണം ചെയ്യും. അതേസമയം സൂക്ഷിച്ചില്ലെങ്കില്‍ കൃത്രിമ വിലക്കയറ്റം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഉദഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായാണ് ചടങ്ങ് നടത്തിയത്.