കള്ളപ്പണം വെളുപ്പിക്കല്‍: ആറ് സഹകരണ ബാങ്കുകള്‍ക്ക് എതിരെ സിബിഐ കേസ്

Posted on: July 1, 2017 2:32 pm | Last updated: July 1, 2017 at 8:15 pm

കൊല്ലം: നോട്ട് നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കൊല്ലം ജില്ലയിലെ ആറ് സഹകരണ ബാങ്കുകള്‍ക്ക് എതിരെ സിബിഐ കേസ്.

കൊല്ലം കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്കല്‍, പുതിയകാവ്, മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബാങ്ക് സെക്രട്ടറിമാരെ പ്രതിയാക്കിയാണ് കേസ്.

നോട്ട് നിരോധന സമയത്ത് പരിധിയില്‍ കവിഞ്ഞ നിക്ഷേപം സ്വീകരിച്ചുവെന്നാണ് ബാങ്കുകള്‍ക്ക് എതിരായ പരാതി. ബാങ്ക് രേഖകളില്‍ കൃത്രിമം നടന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഈ ബാങ്കുകളില്‍ സിബിഐ സംഘം പരിശോധന നടത്തിയിരുന്നു.