ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥനെ കഴുത്തറുത്തു കൊലപ്പെടുത്തി

Posted on: July 1, 2017 10:49 am | Last updated: July 1, 2017 at 6:05 pm
SHARE

ഉത്തർപ്രദേശ് (ബിജ്നോർ) : ഉത്തർപ്രദേശിലെ ബിജ്നോറിൽ പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതർ കഴുത്തറുത്തു കൊലപ്പെടുത്തി. ഇന്നലെ അർദ്ധ രാത്രി മണ്ടാവർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സഹ്റോജ് സിങ്ങാണ് കൊല്ലപ്പെട്ടത്.

റോഡരികിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിൽ അക്രമിക്കപെട്ടതിന്റെ നിരവധി പാടുകൾ ഉണ്ട്. ജില്ല മജിസ്ട്രേറ്റ് ജഗത് രാജ്, എസ്.പി അതുൽ ശർമ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൊലപാതകത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അക്രമികൾക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചതായി ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.