Connect with us

National

പുതിയ 200 രൂപനോട്ടുകളുടെ അച്ചടി പുരോഗമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ടുകളുടെ അച്ചടി ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അതിനൂതന സുരക്ഷാസംവിധാനങ്ങളുമായി 200 രൂപ നോട്ടുകള്‍ ഉടന്‍ എത്തുക. റിസര്‍വ് ബാങ്കിന്റെ ഉടമസ്ഥതയിലുളള ബംഗാളിലെയും മൈസൂരിലേയും അച്ചടി പ്രസ്സുകളിലാണ് നോട്ടിന്റെ അച്ചടി നടക്കുന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ആര്‍.ബി.ഐയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.കള്ളനോട്ടുകള്‍ അച്ചടിക്കുന്നത് തടയാന്‍ ഏറ്റവും ആധുനികമായ സുരക്ഷ സവിശേഷതകളോടെയാവും 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങുക. വലിയ സൂഷ്മതയും ശ്രദ്ധയും ഇക്കാര്യത്തില്‍ പുലര്‍ത്തിയിട്ടുണ്ടെന്ന്ആര്‍ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.50, 100 രൂപ നോട്ടുകളുടെ തുടര്‍ച്ചയായി 200 രൂപ കൂടി വരുമ്‌ബോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ.

---- facebook comment plugin here -----

Latest