താരസംഘടന പിരിച്ചുവിടണം : ഷാനിമോള്‍ ഉസ്മാന്‍

Posted on: June 30, 2017 7:58 pm | Last updated: June 30, 2017 at 7:58 pm
SHARE

ആലപ്പുഴ: താരസംഘന അമ്മക്കെതിരെ പ്രതിഷേധിച്ച് എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍. സ്ത്രീവിവേചനം തങ്ങളുടെ അവകാശമാണെന്ന് ജനസമക്ഷം ബോധ്യപ്പെടുത്തിയ എന്ന താരസംഘടന പിരിച്ചുവിടണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു.അമ്മയുടെ പ്രസിഡന്റും ജനപ്രതിനിധിയുമായ ഇന്നസെന്റ് ധാര്‍മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വം പാടേ ലംഘിച്ചിരിക്കുകയാണ്.

സ്വയം ബോധ്യമുള്ള ഒരു സംഭവത്തില്‍ ഇടപെടാതെ എംഎല്‍എമാരായ മുകേഷും കെ.ബി.ഗണേഷ്‌കുമാറും ഇന്നസെന്റ് എംപിയും ഗുരുതര കുറ്റമാണ് ചെയ്തത്. ഫേസ്ബുക്കിലൂടെയാണ് ഷാനിമോളുടെ പ്രതികരണം.കേസില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാടും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.

കേസ് അന്വേഷണത്തെക്കുറിച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here