Connect with us

National

ജി എസ് ടി: പ്രത്യേക സമ്മേളനം പ്രതിപക്ഷം ബഹിഷ്‌കരിക്കരുതെന്ന് വെങ്കയ്യ നായിഡു

Published

|

Last Updated

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി എസ് ടി) നിലവില്‍ വരുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി ചേരുന്ന പ്രത്യേക പാര്‍ലിമെന്റ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി വെങ്കയ്യനായിഡു.

രാജ്യത്തെ നവീകരിക്കുന്നതിനുള്ള പ്രക്രിയയില്‍ നിന്നും കോണ്‍ഗ്രസ് സ്വയം അകന്നുനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തില്‍ അയവുവരുത്തണമെന്നും ഇന്ന് അര്‍ധരാത്രി സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന്് കരുതുന്നതായും നായിഡു പറഞ്ഞു. സമ്മേളനം ബഹിഷ്‌കരിക്കരുതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടിയോട് ആഭ്യാര്‍ത്ഥിക്കുകയാണെന്നും ഇതൊരു പാര്‍ട്ടി പരിപാടിയല്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

Latest