നടിയെ ആക്രമിച്ചകേസ്: ഇപ്പോഴും ദുരൂഹത തുടരുന്നുവെന്ന് പി ടി തോമസ് എംഎല്‍എ

Posted on: June 30, 2017 11:26 am | Last updated: June 30, 2017 at 2:26 pm

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ ഇപ്പോഴും ദുരൂഹത തുടരുന്നുവെന്ന് പിടി തോമസ് എംഎല്‍എ. കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ട്, സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും പിടി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗൂഢാലോചനയിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദുരൂഹമാണ്. മുകേഷ് എംഎല്‍എയുടെ ഇന്നലത്തെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ വയടപ്പിക്കാനാണ് എംപിയും എംഎല്‍എയും ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.