നഴ്‌സുമാരുടെ സംഘടനകള്‍ സമരം തുടരുന്നു

Posted on: June 30, 2017 10:27 am | Last updated: June 30, 2017 at 10:27 am

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനകള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക്. സ്വകാര്യ ആശുപത്രികളില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സംഘടനകള്‍ സെക്രേട്ടറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനുമാണ് സമരം നടത്തുന്നത്.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നഴ്‌സുമാരുടെ ആവശ്യം. തൊഴില്‍ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്. സത്യഗ്രഹ സമരം ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്.