സഊദിയില്‍ പൊതുമാപ്പ് നീട്ടി

Posted on: June 30, 2017 9:07 am | Last updated: June 30, 2017 at 11:31 am

ജിദ്ദ: സഊദിയില്‍ കഴിയുന്ന അനധികൃത താമസക്കാര്‍ക്ക് പിഴയോ തടവോ കൂടാതെ സ്വന്തം ചെലവില്‍ സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരം ഒരു മാസത്തേക്ക് കൂടി നീട്ടിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

നേരത്തെ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ജൂണ്‍ 24 നു അവസാനിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ജൂണ്‍ 25( ശവാല്‍ 1) മുതല്‍ ഒരു മാസം കൂടി നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം വിനിയോഗിക്കാം.

നേരത്തെ ആനുകൂല്യം വിനിയോഗിക്കാന്‍ സാധിക്കാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത് മേധാവി ആവശ്യപ്പെട്ടു.