ഈദ് അവധി ദിനം; ആര്‍ ടി എയെ ആശ്രയിച്ചത് 30 ലക്ഷം യാത്രക്കാര്‍

Posted on: June 29, 2017 9:10 pm | Last updated: June 29, 2017 at 9:02 pm

ദുബൈ: ഈദുല്‍ ഫിത്വര്‍ അവധി ദിനത്തില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചത് 30 ലക്ഷത്തിനടുത്ത് യാത്രക്കാര്‍. 2,891,557 പേരാണ് പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്തതെന്ന് ആര്‍ ടി എ സ്ട്രാറ്റജി ആന്‍ഡ് കോര്‍പറേറ്റ് ഗവേണ്‍സ് സെക്ടര്‍ സി ഇ ഒ നാസിര്‍ ഹമദ് ബു ശിഹാബ് പറഞ്ഞു.

മെട്രോ ചുവപ്പ് പാതയില്‍ 9,80,278ഉം പച്ചപ്പാതയില്‍ 5,20,621 പേരും യാത്ര ചെയ്തു. ട്രാമിനെ ആശ്രയിച്ചത് 55,889 പേരാണ്. ബസില്‍ 1,153,555 പേരും യാത്ര ചെയ്തു. 181,214 പേര്‍ ജലഗതാഗത സംവിധാനങ്ങളെയും ആശ്രയിച്ചു.
അവധി കണക്കിലെടുത്ത് ഗതാഗത കുരുക്കൊഴിവാക്കാനും യാത്രക്കാര്‍ക്ക് സുഗമമായ സൗകര്യമൊരുക്കാനും ദുബൈ മാള്‍, ബുര്‍ജ് ഖലീഫ, ഡൗണ്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ക്രിയാത്മക സംവിധാനമൊരുക്കിയിരുന്നു.