നടിക്കെതിരായ പരാമര്‍ശം: ദിലീപ് ഖേദം പ്രകടിപ്പിച്ചു

Posted on: June 29, 2017 4:01 pm | Last updated: June 29, 2017 at 7:23 pm
SHARE

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടിക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടായെങ്കില്‍ ഖേദമുണ്ട്. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും അമ്മയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ദിലീപ് പറഞ്ഞു. നടിയും കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ഒരു ചാനല്‍ ചര്‍ച്ചക്കിടെ ദിലീപ് പറഞ്ഞത് വലിയ വിവാദമായിരുന്നു.