ദക്ഷിണാഫ്രിക്കന്‍ പര്യടനം: സഞ്ജു സാംസണും ബേസില്‍ തമ്പിയും ഇന്ത്യ എ ടീമില്‍

Posted on: June 29, 2017 12:52 pm | Last updated: June 29, 2017 at 1:23 pm

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരങ്ങളായ സഞ്ജു വി സാംസണും ബേസില്‍ തമ്പിയും ഇടം നേടി. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ മികവിലാണ് ഇരുവരും ടീമില്‍ ഇടം കണ്ടെത്തിയത്. പേസ് ബൗളറായ ബേസില്‍ തമ്പി ഗുജറാത്ത് ലയണ്‍സിനായി മികച്ച പ്രകടമാണ് പുറത്തെടുത്തത്. ഇതാദ്യമായാണ് ബേസില്‍ തമ്പി ഇന്ത്യന്‍ എ ടീമില്‍ ഇടം നേടുന്നത്.

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരമാണ് സഞ്ജു. പാതി മലയാളികളായ കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ആസ്‌ത്രേലിയ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയും രണ്ട് ചതുര്‍ദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. ഏകദിന ടീമിനെ മനീഷ് പാണ്ഡെയും ടെസ്റ്റ് ടീമിനെ കരുണ്‍ നായരും നയിക്കും. ഐപിഎല്ലിലും വിജയ് ഹസാരെ ട്രോഫിയും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍.
ഏകദിന ടീം: മനീഷ് പാണ്ഡ (ക്യാപ്റ്റന്‍), മന്‍ദീപ് സിംഗ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കരുണ്‍ നായര്‍, ക്രുനാല്‍ പാണ്ഡ്യ, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, അക്ഷര്‍ പട്ടേല്‍, യുശ്‌വേന്ദ്ര ചഹല്‍, ജയന്ത് യാദവ്, ബേസില്‍ തമ്പി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, സിദ്ധാര്‍ഥ് കൗള്‍.