നടിക്കെതിരായ ആക്രമണം; ദിലീപിന്റെ മൊഴിയെടുക്കും

Posted on: June 28, 2017 12:34 pm | Last updated: June 28, 2017 at 3:14 pm

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി കേസില്‍ പോലീസ് ഇന്ന് നടന്‍ ദിലീപിന്റെ മൊഴിയെടുക്കും. ആലുവ പോലീസ് ക്ലബില്‍ വെച്ച് ഉച്ചയോടെയാണ് മൊഴിയെടുക്കുക. ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായുടെയും മൊഴിയെടുക്കും.

ബ്ലാക്്‌മെയിലിംഗ് സംബന്ധിച്ച് ദിലീപ് നല്‍കിയ പരാതിയിലാണ് പോലീസ് ദിലീപിന്റെ മൊഴിയെടുക്കുകയെന്നാണ് വിവരം. എന്നാല്‍, ഇത് സംബന്ധിച്ച് മാത്രമല്ല, നടിയെ ആക്രമിച്ച കേസിലും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഇന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇതിനായി പോലീസ് നേരത്തെ ചോദ്യങ്ങള്‍ തയ്യാറാക്കിയതായാണ് വിവരം.