Connect with us

National

മുസ്‌ലിംകള്‍ക്കെതിരായ അക്രമം ഷബ്‌നം ഹാഷ്മി അവാര്‍ഡ് തിരിച്ചു നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: അധികാരിത്തിന്റെ ബലത്തില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരായ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ഷബ്‌നം ഹാഷ്മി അവാര്‍ഡ് തിരിച്ച് നല്‍കി. നാഷണല്‍ മൈനോറിറ്ററി റൈറ്റസ് അവാര്‍ഡാണ് ചൊവ്വാഴ്ച ഷബ്‌നം ഹാഷ്മി തിരിച്ച് നല്‍കിയത്. ന്യൂനപക്ഷ കമീഷന്‍ 2008ലാണ് ഷബ്‌നം ഹാഷ്മിക്ക് അവാര്‍ഡ് സമ്മാനിച്ചത്.

ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ന്യൂനപക്ഷ കമീഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇയൊരു സാഹചര്യത്തില്‍ തനിക്ക് ലഭിച്ച അവാര്‍ഡ് തിരിച്ച് നല്‍കുകയാണെന്ന് അവര്‍ പറഞ്ഞു. ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനുമായി കൂടികാഴ്ച നടത്തുന്നതിനായി ശ്രമം നടത്തുകയാണെന്നും അവര്‍ അറിയിച്ചു.

മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുന്നതില്‍ ന്യൂനപക്ഷ കമീഷന്‍ പൂര്‍ണമായും പരാജയപ്പെട്ടന്ന് ഷ്ബനം ഹാഷ്മി കമീഷന് സമര്‍പ്പിച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിംകള്‍ക്കെതിരെ ആക്രമണമുണ്ടാവമ്പോള്‍ കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാറിന്റെ നിശ്ബദതയെയും അവര്‍ കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അതിക്രമങ്ങളെയും ഷബ്‌നം ഹാഷ്മി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌

Latest