നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്ന് പറഞ്ഞിട്ടില്ലെന്ന് ലാല്‍

Posted on: June 27, 2017 4:15 pm | Last updated: June 27, 2017 at 4:15 pm

കൊച്ചി: നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു എന്ന് സംവിധായകന്‍ ലാല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന ദിലീപിന്റെ പ്രസ്താവനക്കെതിരെ
ലാല്‍ രംഗത്ത്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡ്രൈവറെന്ന നിലയില്‍ സുനിയെ നടിക്ക് പരിചയമുണ്ടെന്നാണ് പറഞ്ഞത്. അല്ലാതെ അടുപ്പമുണ്ടെന്ന് അല്ല. എന്റെ വാക്കുകള്‍ ദിലീപ് തെറ്റിദ്ധരിച്ചതാണ്. നടിയും സുനിയും അടുപ്പക്കാരാണെന്ന് പറയേണ്ട കാര്യമൊന്നുമില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് കരുതുന്നില്ല. അക്കാര്യം മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ നിരവധിയാണ്. നടിയെ പരാമര്‍ശിച്ച് സലിംകുമാര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് മോശമായിപ്പോയി. ഇക്കാര്യം സലിംകുമാറിനെ നേരിട്ട് വിളിച്ചറിയിച്ചെന്നും ലാല്‍ വ്യക്തമാക്കി.

ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയിലാണ് നടിയും പള്‍സര്‍ സുനിയും തമ്മില്‍ ഭയങ്കര സുഹൃത്തുക്കളായിരുന്നുവെന്ന് ദിലീപ് പറഞ്ഞത്. ഇക്കാര്യം തന്നോട് സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുള്ളതാണെന്നും ദിലീപ് പറഞ്ഞിരുന്നു.