ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Posted on: June 27, 2017 11:50 am | Last updated: June 27, 2017 at 12:27 pm

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയതായാണ് സൂചന. സെപ്തംബര്‍ മുതല്‍ നിരക്ക് വര്‍ധന നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് നിരക്ക് വര്‍ധനക്കുള്ള തീരുമാനമെടുത്തത്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. 2013ല്‍ അന്നത്തെ റെയില്‍വേ മന്ത്രി പവന്‍ ബന്‍സാല്‍ ആണ് ഏറ്റവും ഒടുവില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്. ക്ലാസുകള്‍ക്ക് ആനുപാതികമായി കിലോമീറ്ററിന് രണ്ട് മുതല്‍ പത്ത് പൈസവരെയാണ് അന്ന് വര്‍ധിപ്പിച്ചത്.