നടിയും പള്‍സര്‍ സുനിയും സുഹൃത്തുക്കളായിരുന്നുവെന്ന് ദിലീപ്

Posted on: June 27, 2017 11:39 am | Last updated: June 27, 2017 at 11:39 am

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും സുഹൃത്തുക്കളായിരുന്നുവെന്ന് നടന്‍ ദിലീപ്. റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് ദിലീപിന്റെ പ്രസ്താവന.

നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ആരോടൊക്കെ കൂട്ടുകൂടണമെന്നും സംസാരിക്കണമെന്നും ഒക്കെയുള്ളത് സൂക്ഷിച്ചുവേണം. ഇനിക്ക് ഇത്തരക്കാരുമായി ഒരു കൂട്ടുമില്ല. ഇവര്‍ ഗോവയിലൊക്കെ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. സംവിധായകന്‍ ലാല്‍ ആണ് ഇക്കാര്യം പറഞ്ഞതെന്നും ദിലീപ് പറഞ്ഞു.

കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ എന്ത് അന്വേഷണത്തിനും തയ്യാറാണ്. സിബിഐ വന്നാലും സഹകരിക്കും. കേസില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. സത്യം ജയിക്കണം. ഇനി ഒരാള്‍ക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാകാന്‍പാടില്ല. തന്റെ ഇമേജ് കളയാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ദിലീപ് പറയുന്നു.