അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിജിലന്‍സ് നടപടി തുടങ്ങി

Posted on: June 26, 2017 5:22 pm | Last updated: June 27, 2017 at 12:07 pm

തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിജിലന്‍സ് പട്ടിക തയ്യാറാക്കുന്നു. എസ്പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാനാണ് തീരുമാനം.

ജനങ്ങളുമായി കൂടുതല്‍ നേരിട്ടിടപെടുന്ന റവന്യൂ, മോട്ടോര്‍ വാഹനവകുപ്പ്, ചെക്‌പോസ്റ്റുകള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലാണ് നിരീക്ഷണം. കുഴപ്പക്കാരായ ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് വിജിലന്‍സിന്റെ നടപടി. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടരായിരുന്നപ്പോള്‍ വിവിധ വകുപ്പുകളിലെ അഴിമതിയുടെ അടിസ്ഥാനത്തില്‍ സൂചിക തയ്യാറാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണിത്.

ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ, വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ നിരവധി വില്ലേജ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തിയിരുന്നു.