ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Posted on: June 25, 2017 2:12 pm | Last updated: June 25, 2017 at 2:12 pm

തിരുവനന്തപുരം: ലോകത്തെമ്ബാടുമുള്ള മലയാളികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി. ആഹ്‌ളാദ പൂര്‍ണമായ ചെറിയ പെരുന്നാള്‍ ആശംസിക്കുന്നു. ഒരു മാസത്തെ റമസാന്‍ വ്രതത്തിനു ശേഷം വന്നെത്തുന്ന ഈദുല്‍ ഫിത്ര്! മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശങ്ങളാണ് നല്‍കുന്നത്. മനുഷ്യര്‍ പരസ്പരം വിശ്വസിക്കുകയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് മുന്നേറാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു