മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളുമായി എം ഫോണ്‍

Posted on: June 23, 2017 10:12 pm | Last updated: June 23, 2017 at 10:12 pm

കൊച്ചി: ലോക സ്മാര്‍ട് ഫോണ്‍ വിപണിയിലെ പുതുതരംഗമായ എം ഫോണ്‍ കേരള വിപണിയില്‍ അത്ഭുത ഓഫറുമായി അമ്പരപ്പിക്കുന്നു. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയാവുന്ന എക്‌സ്‌ചേഞ്ച് ഓഫറാണ് എം ഫോണ്‍ ഇക്കുറി അവതരിപ്പിക്കുന്നത്. റമസാന്‍ പ്രമാണിച്ച് എം ഫോണ്‍ വാങ്ങാന്‍ മലയാളികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്ന ഓഫര്‍ ഇന്ന് മുതല്‍ ആരംഭിക്കും. ചരക്ക് സേവന നികുതി നിലവില്‍ വരുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ കിട്ടുന്ന രീതിയിലാണ് എം ഫോണിന്റെ പുതിയ ഓഫര്‍.
മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ നല്‍കി എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എം ഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് എം ഫോണ്‍ ഒരുക്കുന്നത്. കൂടാതെ ഓരോ പഴയ സ്മാര്‍ട് ഫോണിനും കമ്പനി 5000 രൂപവരെ ഉപഭോക്താവിന് നല്‍കുന്നു. നിലവില്‍ പഴയ ഫോണുകള്‍ക്ക് റീടൈല്‍ ഷോപ്പുകള്‍ വഴി ലഭിക്കുന്ന വിലക്ക് പുറമെയാണ് ഈ ഓഫര്‍. കേരളത്തിലെ 1200ല്‍ അധികം പ്രമുഖ മൊബൈല്‍ റീടൈല്‍ ഷോപ്പുകളുമായി സഹകരിച്ചാണ് എം ഫോണ്‍ ഈ ഓഫര്‍ നല്‍കുന്നത്.
ഓഫര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 40 മുതല്‍ 50 ശതമാനം വരെയുള്ള മലയാളി ഉപയോക്താക്കള്‍ എം ഫോണ്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. ഏറെ സവിശേഷതകളും മികച്ച സ്‌പെസിഫിക്കേഷനും സ്വന്തമായുള്ള എം ഫോണ്‍ മോഡലുകള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്. നിലവില്‍ മൂന്ന് എം ഫോണ്‍ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എം ഫോണ്‍ നല്‍കുന്നത്. സാങ്കേതിക വിദ്യയിലും ഡിസൈനിംഗ് മികവിലുംഅന്താരാഷ്ട്ര നിര്‍മാതാക്കളുടെ ഒപ്പം കിടപിടിപ്പിക്കുന്ന എംഫോണ്‍ കൃത്യതയില്‍ മികവ് നല്‍കുവാന്‍ ഫിംഗര്‍പ്രിന്റ്, ഗ്രാവിറ്റി, പ്രോക്‌സിമിറ്റി, ലൈറ്റ്, ഹാള്‍, ഗൈറോമീറ്റര്‍, ബ്രീത്എല്‍. ഈ.ഡിസെന്‍സറുകള്‍എല്ലാമോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ജി പി എസ് കൃത്യതകൂട്ടുവാന്‍ഇ കോംപസ്സ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യുവല്‍സിം പോര്‍ട്ടോടുകുടിയുള്ള ഡ്യൂവല്‍സിം മോഡലുകളാണ് എം ഫോണ്‍ വിപണിയില്‍ ഇറക്കുന്നത്.