‘ആയിരം ഫേസ്ബുക്ക് ലൈക്ക് കിട്ടിയില്ലെങ്കില്‍ കുഞ്ഞിനെ താഴേക്കിടും’: യുവാവിന് രണ്ടു വര്‍ഷം തടവ് ശിക്ഷ

Posted on: June 22, 2017 7:58 pm | Last updated: June 22, 2017 at 8:03 pm

അല്‍ജിയേഴ്‌സ്: ഫേസ്ബുക്കില്‍ കൂടുതല്‍ ലൈക്കും കമന്റും ലഭിക്കാന്‍ വേണ്ടി പലതരത്തിലുള്ള പോസ്റ്റുകളും ഫോട്ടോകളും കണ്ടിട്ടുണ്ടാവും. എന്നാല്‍ ലൈക്കിന് വേണ്ടി എന്തും ചെയ്യുമെന്നായാലോ. അത്തരമൊരു സംഭവമാണ് അല്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലുണ്ടായത്.

സംഭവത്തെ കുറിച്ച് ബിബിസി ബിബിസി നോര്‍ത്ത് ആഫ്രിക്ക കറസ്പണ്‍ഡന്റ് റാണ ജാവേദ് പറയുന്നതിങ്ങനെ; 15 നിലക്കെട്ടിടത്തില്‍ നിന്ന് യുവാവ് കുഞ്ഞിനെ താഴേക്ക് കീഴ്ക്കാം തൂക്കായിപ്പിടിച്ചു. അതിന്റെ ചിത്രം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയും ‘ആയിരം ലൈക്കില്ലെങ്കില്‍ കുഞ്ഞിനെ താഴേക്കിടും’ എന്ന് അടിക്കുറിപ്പെഴുതുകയും ചെയ്തു. അള്‍ജീരിയന്‍ പ്രാദേശിക ചാനലായ എന്‍ഹാറാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവം സോഷ്യല്‍മീഡിയില്‍ പ്രചരിച്ചപ്പോള്‍ ആയിരക്കണക്കിന് ദേഷ്യം പ്രകടനമാണുണ്ടായതെന്ന് റാണ ജാവേദ് പറഞ്ഞു. സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ഇയാളെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. അല്‍ജീരിയന്‍ കോടതി ഇയാള്‍ക്ക് രണ്ടു വര്‍ഷം തടവു ശിക്ഷ വിധിച്ചു.

ഇയാളുടെ അച്ഛനായിരുന്നില്ല, ബന്ധുവായിരുന്നു ഈ ക്രൂരത ചെയ്തതെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ് എന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ കോടതി ഈ കേട്ടില്ല. രണ്ടു വര്‍ഷം തടവിന് വിധിക്കുകയും ചെയ്തു.