കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്ക്

Posted on: June 20, 2017 5:30 pm | Last updated: June 20, 2017 at 6:06 pm

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 23 പേര്‍ക്ക പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് ഇലക്ട്ിക് പേസ്റ്റിലിടിച്ചാണ് മറിഞ്ഞത്. രണ്ടുപേരുടെ നില ഗുരതരമാണ്. പരിക്കേറ്റവരില്‍ രണ്ടുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളും
.എടവണ്ണപ്പാറയില്‍ നിന്നും കോഴിക്കോട്ടെക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.

തൊണ്ടയാട് ജംക്ഷനില്‍ സിഗ്‌നല്‍ മറികടക്കാന്‍ പാഞ്ഞു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണംവിട്ട് ഡിവൈഡറില്‍ കയറിയ ബസ് തൊട്ടടുത്ത റോഡിലേക്ക് കടന്ന് മരത്തില്‍ ഇടിച്ചാണ് മറിഞ്ഞത്. ബസില്‍ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. രണ്ടു പേരുടെ തലയ്ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു