ഹരിയാനയില്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കാറിനുള്ളില്‍ നിന്നും വലിച്ചെറിഞ്ഞു

Posted on: June 20, 2017 9:03 am | Last updated: June 20, 2017 at 11:10 am

നോയിഡ: ഹരിയാനയിലെ സോഹ് നയില്‍ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെ രാത്രി 8.30ഓടെയാണ് മൂന്നംഗ സംഘം 30 വയസുള്ള യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയത്.
ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപം വലിച്ചെറിഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
.