കൂട്ടത്തില്‍ ഒരാളാണ് ടീം ഇന്ത്യയെ ചതിച്ചതെന്ന് ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ്

Posted on: June 19, 2017 5:55 pm | Last updated: June 19, 2017 at 5:55 pm
SHARE

ലണ്ടന്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2017 ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റും വിവാദമാകുന്നു. തങ്ങളെ കൂട്ടത്തില്‍ ഒരാളാണ് ചതിച്ചത് എന്തിന് മറ്റുള്ളവരെ പറയണം എന്നായിരുന്നു ഹാര്‍ദിക് പാണ്ഡ്യ കളിക്ക് ശേഷം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ എഴുതിയത്. സംഭവം വിവാദമായതോടെ ഹാര്‍ദിക് പാണ്ഡ്യ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയുണ്ടായി.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 158 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 180 റണ്‍സിന്റെ ഭീമാകാരമായ തോല്‍വി. ബാറ്റിങ് നിര അമ്പേ തകര്‍ന്ന് തരിപ്പണമായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഒറ്റയാള്‍ പ്രകടനം മാത്രം കൊണ്ടാണ് ഇന്ത്യ 150 കടന്നത്. വെറും 32 പന്തില്‍ അര്‍ധസെഞ്ചുറി കടന്ന പാണ്ഡ്യ ആകപ്പാടെ, 42 പന്തില്‍ 76 റണ്‍സാണ് അടിച്ചത്. ആറ് സിക്‌സറുകള്‍ അടക്കമായിരുന്നിത്.

മികച്ച ഫോമില്‍ കളിച്ച പാണ്ഡ്യ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തിനൊടുവില്‍ ദാരുണമായി റണ്ണൗട്ടാകുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ പോരാട്ടവും അവസാനിച്ചു. റണ്ണൗട്ടായതിലുള്ള അസംതൃപ്തി പാണ്ഡ്യ മറച്ചുവെച്ചതുമില്ല. തന്നെ റണ്ണൗട്ടാക്കിയ ജഡേജയെ ആണോ അതോ നോബോളുകള്‍ വഴങ്ങി ഇന്ത്യയുടെ പരാജയത്തിന് മുഖ്യകാരണം ആയ ബുംറയെയാണോ പാണ്ഡ്യ ട്വിറ്ററില്‍ ലക്ഷ്യം വെച്ചത് എന്ന കാര്യം ഉറപ്പില്ല.

LEAVE A REPLY

Please enter your comment!
Please enter your name here