പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ടു ഞാറയ്ക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

Posted on: June 19, 2017 4:38 pm | Last updated: June 20, 2017 at 9:11 am

കൊച്ചി: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ടു ഞാറയ്ക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന സമരസമിതി പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോടതിയില്‍ ഹാജരാക്കിയ സമരസമിതി പ്രവര്‍ത്തകര്‍ തങ്ങള്‍ക്കു ജാമ്യം വേണ്ടെന്നും റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതാണ് കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.

റിമാന്‍ഡ് ചെയ്യണമെന്ന സമരസമിതി പ്രവര്‍ത്തകരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. റിമാന്‍ഡ് ചെയ്യാന്‍ തക്ക കുറ്റങ്ങള്‍ ഇല്ലെന്നും കോടതിയില്‍ പിഴ കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. കോടതി നടപടികള്‍ക്കു തടസം സൃഷ്ടിക്കാതെ കോടതി വിട്ട് പുറത്തുപോകണമെന്നും ജഡ്ജി സമരക്കാരോട് ആവശ്യപ്പെട്ടു.