Kerala
കോഴിക്കോട് കുറ്റിയാടിയില്‍ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശന്റെ വീടിന് നേരെ ബോംബേറ്. കുറ്റിയാടി മൊകേരിയിലാണ് സംഭവം. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കൂടിയാണ് ദിനേശന്‍. രണ്ട് ബോംബുകളാണ് വീടിന് നേരെ എറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ വാതിലും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. ദിനേശന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
---- facebook comment plugin here -----




