മെട്രോയിൽ യാത്ര ചെയ്തത് സർക്കാരിന്റെയും പിണറായിയുടെയും അറിവോടെയെന്ന് കുമ്മനം

Posted on: June 17, 2017 6:13 pm | Last updated: June 17, 2017 at 8:20 pm
SHARE

കൊച്ചി : കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മെട്രോ യാത്രയിൽ പങ്കെടുത്തത് ലിസ്റ്റിൽ പേരുള്ളത് കൊണ്ടാണെന്നും കേരളത്തിൽ സുരക്ഷാ വഹിക്കുന്ന ആഭ്യന്തര വകുപ്പിനും പിണറായിക്കും ഈ കാര്യം അറിയാമെന്നും സർക്കാർ നൽകിയ വാഹനത്തിലാണ് യാത്ര ചെയ്തതെന്നും കുമ്മനം രാജശേഖരൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് വിവരവില്ലായ്മയുടെ ഭാഗമാണെന്നും അതിനോട് സഹതാപം മാത്രമേ ഉള്ളുവെന്നും കുമ്മനം കൂട്ടിച്ചേർത്തു.

അതെ സമയം എസ്‌ പി ജി നൽകിയ ലിസ്റ്റിൽ വാഹന വ്യുഹത്തിലും മെട്രോ യാത്രയിലും കുമ്മനത്തിന്റെ പേരുണ്ടായിരുന്നുവെന്ന് സിറ്റി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here