ജനങ്ങള്‍ നല്‍കിയ ആദരവില്‍ സന്തോഷം: ഇ ശ്രീധരന്‍

Posted on: June 17, 2017 2:56 pm | Last updated: June 17, 2017 at 2:56 pm

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങളില്‍ ജനങ്ങള്‍ നല്‍കിയ ആദരവില്‍ സന്തോഷമുണ്ടെന്ന് ഇ ശ്രീധരന്‍. മെട്രോ പദ്ധതി ഇനിയും നന്നായി മുന്നോട്ട് കൊണ്ടുപോകണം. നാട്ടുകാരനായതുകൊണ്ടാകാം തനിക്ക് വലിയ കൈയടി കിട്ടിയെതെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ഉദ്ഘാടന വേദിയില്‍ നിറഞ്ഞ കൈയടിയാണ് മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന് ലഭിച്ചത്. സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍. എംഡി ഏലിയാസ് ജോര്‍ജ് ഇ ശ്രീധരന് സ്വാഗതം പറഞ്ഞതോടെ സദസ്സ് വന്‍ കരഘോഷമുയര്‍ത്തി. കൈയടി ശബ്ദം മുറുകിയതോടെ ഏലിയാസ് ജോര്‍ജ് തന്റെ പ്രസംഗം അല്‍പനേരത്തേക്ക് നിര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ ശ്രീധരന്റെ പേര് പറഞ്ഞപ്പോഴും സദസ്സില്‍ നിന്ന് കൈയടികള്‍ ഉയര്‍ന്നു.