എല്‍ ഡി ക്ലാര്‍ക്ക്; വെബ്‌സൈറ്റ് തകരാറിലായത് ഉദ്യോഗാര്‍ഥികളെ വലച്ചു

Posted on: June 17, 2017 6:27 am | Last updated: June 17, 2017 at 9:30 am

തിരുവനന്തപുരം: ഇന്ന് നടക്കുന്ന എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായുള്ള പി എസ് സിയുടെ വെബ്‌സൈറ്റ് തകരാറിലായത് ഉദ്യോഗാര്‍ഥികളെ വലച്ചു. ഇന്നലെ വൈകുന്നേരത്തോടെ തകരാറിലായ വൈബ് സൈറ്റ്്് രാത്രി വൈകിയോടെയാണ് ശരിയാക്കിയത്്. നാലരലക്ഷം പേരാണ് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ പരീക്ഷ എഴുതുന്നത്.
എല്‍ ഡി ക്ലാര്‍ക്ക്  പരീക്ഷ നടക്കുന്നതിനാല്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ അപേക്ഷാ സ്വീകരണം 15ന് വൈകുന്നേരം അഞ്ച് മുതല്‍ ഇന്ന്്് ഉച്ചക്ക് 1.30 മണി വരെ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ പരീക്ഷക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകളാണ് നിലവില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നത്. മറ്റു ജില്ലകളിലെ പരീക്ഷക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ നിലവില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതല്ല.

ഇന്ന്്്നടത്തുന്ന തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ വിവിധ വകുപ്പുകളിലെ എല്‍ ഡി ക്ലാര്‍ക്ക് തസ്തികയുടെ പരീക്ഷക്ക് എറണാകുളം ജില്ലയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഒന്നും തന്നെ ഇല്ല. പി എസ് സിയുടെ സെര്‍വറുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ 23 വൈകുന്നേരം അഞ്ച്് മണി മുതല്‍ മൂന്ന് ദിവസത്തേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ സംവിധാനം ലഭ്യമാകുന്നതല്ല. പ്രസ്തുത തീയതികളില്‍ നിശ്ചയിച്ചിട്ടുള്ള പ്രമാണ പരിശോധനകള്‍ മറ്റ് തീയതികളിലേക്ക് മാറ്റി നിശ്ചയിക്കുന്നതാണെന്നും പി എസ്് സി അറിയിച്ചു.