പിടി ഉഷക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു

Posted on: June 16, 2017 4:20 pm | Last updated: June 16, 2017 at 5:06 pm

കാണ്‍പൂര്‍: ഒളിമ്പ്യന്‍ പിടി ഉഷക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ് സമ്മാനിച്ചു. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കിയത്. കാണ്‍പൂരിലെ ഐഐടി ക്യാമ്പസിന്റെ 50ാമത് ബിരുദദാന ചടങ്ങിലാണ് ഉഷക്ക് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് ‘പയ്യോളി എക്‌സ്പ്രസ്’ എന്നറിയപ്പെടുന്ന ഉഷക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്. 2002ല്‍ കണ്ണൂര്‍ സര്‍വകലാശാല ഉഷക്ക് ഡോക്ടറേറ്റ് നല്‍കിയിരുന്നു.