Connect with us

First Gear

ഹോണ്ട ഷൈനിന് റെക്കോര്‍ഡ് വില്‍പ്പന

Published

|

Last Updated

മുംബൈ: ഒരു മാസം ഒരു ലക്ഷത്തിലേറെ വില്‍പ്പന നേടി ഹോണ്ട സി ബി ഷൈന്‍ റെക്കോര്‍ഡിട്ടു. എട്ട് വര്‍ഷമായി ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 125 സിസി ബൈക്കായ സിബി ഷൈന്‍ ഏപ്രിലില്‍ 1,00,824 എണ്ണമാണ് വില്‍പ്പന നടന്നത്. 2016 ഏപ്രിലിലേതിനെ അപേക്ഷിച്ച് 51 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. നിലവില്‍ 125 സിസി ബൈക്ക് വിപണിയില്‍ 54 ശതമാനം വിഹിതം ഷൈനിനുണ്ട്. 2006 ലാണ് സി ബി ഷൈന്‍ വിപണിയിലെത്തിയത്. ഇതിനോടകം 55 ലക്ഷത്തിലേറെ ഷൈന്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ട്.

ഹോണ്ട സിബി ഷൈനിന് രണ്ട് വകഭേദങ്ങളുണ്ട്. അധിക രൂപഭംഗിയും അഞ്ച് സ്പീഡ് ഗീയര്‍ബോക്‌സുമുള്ള വകഭേദത്തിന് ഷൈന്‍ എസ്!പി എന്നാണ് പേര്. നാല് സ്പീഡ് ഗീയര്‍ബോക്‌സാണ് സാധാരണ ഷൈനിന്. എന്‍ജിന്‍ ഒരുപോലെ തന്നെ. 125 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്‌ട്രോക്ക് എന്‍ജിന് 10.16 ബിഎച്ച്പി10.30 എന്‍എം ആണ് ശേഷി.
കൊച്ചിയിലെ എക്‌സ്‌ഷോറൂം വില: സി ബി ഷൈന്‍ 60,330 രൂപ65,672 രൂപ, ഷൈന്‍ എസ്പി 64,295 രൂപ 68,796 രൂപ.