രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബിജെപി ആരെയും നിര്‍ദേശിച്ചില്ലെന്ന് കോണ്‍ഗ്രസ്

Posted on: June 16, 2017 1:48 pm | Last updated: June 16, 2017 at 3:45 pm

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമിത് ഷാ നിയോഗിച്ച സമിതി അംഗങ്ങളായ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിംഗ് എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ബിജെപിയുമായി സമവായത്തില്‍ എത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം പിന്തുണ നല്‍കുമോ ഇല്ലയോ എന്ന കാര്യം അറിയിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന കാര്യം ഇരുവരും വ്യക്തമാക്കിയില്ല. സമവായത്തിന് ശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്യും.

ഇന്ന് വൈകീട്ട് രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവര്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ സന്ദര്‍ശിക്കും.