ഗൂര്‍ഖാലാന്‍ഡ് സമരം: ഡാര്‍ജിലിംഗില്‍ സംഘര്‍ഷം രൂക്ഷം; 1400 സൈനികര്‍ രംഗത്ത്‌

Posted on: June 15, 2017 10:21 pm | Last updated: June 15, 2017 at 10:21 pm

ഡാര്‍ജിലിംഗ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി അനിശ്ചിതകാല ബന്ദ് ആരംഭിച്ച ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകരുടെ സമരത്തിനിടെ മിക്കയിടത്തും സംഘര്‍ഷം. 400 അര്‍ധസൈനികരെ കൂടി കേന്ദ്രം ഡാര്‍ജിലിംഗിലേക്ക് അയച്ചു. ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് അയച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ക്രമസമാധാനത്തിനായി കേന്ദ്രം എത്തിച്ച സൈനികരുടെ എണ്ണം 1400 ആയി.

ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ ഡാര്‍ജിലിംഗില്‍ ബന്ദ് തുടരുകയാണ്. നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ സമരക്കാര്‍ തകര്‍ത്തു. പൊലീസിനുനേരെയും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെയും പലയിടത്തും കല്ലേറ് ഉണ്ടായി. ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശം.