റേഷന്‍ കാര്‍ഡ് വിതരണം ജൂലൈയില്‍ പൂര്‍ത്തിയാകും

Posted on: June 15, 2017 9:55 pm | Last updated: June 15, 2017 at 9:34 pm
SHARE

മഞ്ചേരി: ഏറനാട് താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജൂലൈ പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസ അറിയിച്ചു. 176 റേഷന്‍കടകളിലായി 12,4000 കാര്‍ഡുകളാണ് താലൂക്കില്‍ വിതരണം ചെയ്യുന്നത്.

എണ്‍പതോളം കടകളില്‍ ഇതിനകം വിതരണം പൂര്‍ത്തിയായി. ഈമാസം തന്നെ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും ഓഫീസില്‍ മതിയായ സ്റ്റാഫ് ഇല്ലാത്തതിനാല്‍ ജൂലൈ പകുതിയോടെ മാത്രമെ പൂര്‍ത്തിയാക്കാനാകൂ. റവന്യൂ ഇന്‍സ്‌പെക്ടര്‍മാരടക്കം 11 പേര്‍ മാത്രമാണ് ഓഫീസില്‍ ജീവനക്കാരായി ഉള്ളത്. ഫീല്‍ഡ് ജോലിക്കായി ഏഴ് പേരെ മാത്രമെ നിയോഗിക്കാനാവുകയുള്ളൂ. റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയും പെരുന്നാള്‍ ദിവസവും കാര്‍ഡ് വിതരണം ചെയ്യനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here