Connect with us

First Gear

മൂന്ന് വര്‍ഷത്തിനിടെ നിസാന്‍ ഇന്ത്യയില്‍ ലാഭിച്ചത് 61 ലക്ഷം ലീറ്റര്‍ വെള്ളം

Published

|

Last Updated

മുംബൈ: പത കൊണ്ട് കാര്‍ കഴുകി മൂന്ന് വര്‍ഷത്തിനിടെ നിസാന്‍ ഇന്ത്യയില്‍ ലാഭിച്ചത് 61 ലക്ഷം ലീറ്റര്‍ വെള്ളം. ഫോം വാഷ് സാങ്കേതികവിദ്യ 2014 മുതലാണ് നിസാന്‍ സര്‍വീസ് സെന്ററുകളില്‍ ഉപയോഗിച്ചുതുടങ്ങിയത്.

സാധാരണ കാര്‍ കഴുകലിന് 160 ലീറ്റര്‍ വെള്ളം ചെലവാകുന്ന സ്ഥാനത്ത് പത ഉപയോഗിച്ചുള്ള കാര്‍ കഴുകതിന് 90 ലീറ്റര്‍ വെള്ളം മതി. സാധാരണയിലും 45 ശതമാനം കുറവ് വെള്ളം മതിയാകും. കാര്‍ കഴുകാനെടുക്കുന്ന സമയം കുറയ്ക്കാനും ഫോം വാഷ് സാങ്കേതികവിദ്യയ്ക്ക് കഴിയുന്നു.