Connect with us

National

ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാര്‍: ഫട്‌നാവിസ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാനും ബിജെപി തയ്യാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. വന്‍ കര്‍ഷക പ്രക്ഷോഭം സംസ്ഥാനത്തെ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭം ശക്തിയാര്‍ജിച്ച സമയത്ത് ചിലര്‍ പിന്തുണ പിന്‍വലിച്ച് സര്‍ക്കാറിനെ താഴെയിറക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമാണ്. സംസ്ഥാനത്ത് ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയും- ഫട്‌നാവിസ് പറഞ്ഞു.

കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് വായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കര്‍ഷക വായ്പാ കുടിശ്ശിക എഴുതിത്തള്ളിയില്ലെങ്കില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ശിവസേന എം പി സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു.

Latest