കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

Posted on: June 15, 2017 12:48 pm | Last updated: June 15, 2017 at 5:26 pm

കോട്ടയം: പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. തൃശൂര്‍ അത്താണിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഏറെ കാലമായി ചികിത്സയിലായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ മോഹിനിയാട്ടത്തിനുള്ള പുരസ്‌കാരം, കലാമണ്ഡലം അവാര്‍ഡ്, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ്, ലക്കിടി കുഞ്ചന്‍ സ്മാരകത്തിന്റെ നാട്യമോഹിനി ബിരുദം എന്നിവ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ലീലാമ്മയുടെ ജനനം. ഭര്‍ത്താവ്: മധുസൂദനന്‍. മക്കള്‍: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ.