കൊടുംകുറ്റവാളിയുമായി പ്രണയം: വനിതാ കോണ്‍സ്റ്റബിളിനെ പുറത്താക്കി

Posted on: June 15, 2017 11:28 am | Last updated: June 15, 2017 at 11:28 am
SHARE

പാറ്റ്‌ന: കൊടുംകുറ്റവാളിയുമായി പ്രണയത്തിലായ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ പുറത്താക്കി. ബീഹാറിലാണ് പോലീസ് സേനക്ക് തന്നെ അപമാനമായ സംഭവം നടന്നത്. സംസ്ഥാനത്ത് നിരവധി കേസുകളില്‍ പ്രതിയായ മിത്തു സിംഗുമായാണ് വടക്കന്‍ ബീഹാറിലെ സീതാമര്‍ഹി വനിതാ സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ പ്രീതി കുമാരി പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. ഇതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ സീതാമര്‍ഹി പോലീസ് സൂപ്രണ്ട് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രീതിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. പ്രതിയുമായി രഹസ്യസ്വഭാവമുള്ള നിരവധി വിവരങ്ങള്‍ പ്രീതി കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ നടപടി പോലീസ് സംവിധാനത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
നേരത്തെ പ്രീതി കുമാരിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാലാണ് അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here