ട്രംപിന്റെ ജന്മദിനം ഹിന്ദുസേന സമുചിതമായി ആഘോഷിക്കും

Posted on: June 14, 2017 10:03 am | Last updated: June 14, 2017 at 11:33 am


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനം ഹിന്ദുസേന പ്രവര്‍ത്തകര്‍ സമുചിതമായി ആഘോഷിക്കും. ട്രംപിന് ഇന്ന് 71 വയസ്സ് തികയുകയാണ്. മനുഷ്യകുലത്തിന്റെ തന്റെ രക്ഷകന്‍ എന്നാണ് ഹിന്ദുസേനക്കാര്‍ ട്രംപിനെ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ട്രംപിന്റെ ജന്മദിനം ഹിന്ദു സേന ആഘോഷിച്ചിരുന്നു. ഇത്തവണ ആഘോഷ പരിപാടികള്‍ കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം. ആഘോഷത്തിന്റെ ഭാഗമായി ട്രംപിന്റെ ഫോട്ടോ പ്രദര്‍ശനവും ജന്ധര്‍ മന്ദറില്‍ ഒരുക്കുന്നുണ്ട്. ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണു ഗുപ്തയുടെ പേരില്‍ ക്ഷണക്കത്തും പ്രചരിക്കുന്നുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി ഹിന്ദുസേനക്കാര്‍ പ്രത്യേക പൂജയും പ്രാര്‍ഥനയും നടത്തിയിരുന്നു.