ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എസ് വിപണിയിലെത്തി

Posted on: June 13, 2017 11:12 pm | Last updated: June 13, 2017 at 11:12 pm

ന്യുഡല്‍ഹി: ട്രയംഫ്, കൂടുതല്‍ പ്രത്യേകതകളോടുകൂടിയ സ്ട്രീറ്റ് ട്രിപ്പിള്‍ എസ് വിപണിയിലെത്തി. ഡല്‍ഹി എക്‌സ് ഷോറൂം വില 8.5 ലക്ഷം രൂപ.

സമാനതകളില്ലാത്ത രൂപകല്‍പന, നൂതന സാങ്കേതികവിദ്യ, ഏറ്റവും ഉയര്‍ന്ന സസ്‌പെന്‍ഷന്‍, ബ്രേയ്ക്ക്, ടയറുകള്‍ എന്നിവയെല്ലാം സ്ട്രീറ്റ് ട്രിപ്പിള്‍ എസിനെ വ്യത്യസ്ഥമാക്കുന്നു.
സ്ട്രീറ്റ് ട്രിപ്പിള്‍ 765 സിസി എന്‍ജിന്‍ വികസിപ്പിച്ചെടുത്തത് ഡേടോണാ എന്‍ജിനില്‍ നിന്നാണ്. ക്രാങ്ക്, പിസ്റ്റണ്‍സ്, നികാസില്‍ പ്ലേറ്റ് ചെയ്ത അലൂമിനിയം ബാരലുകള്‍, വര്‍ധിത ബോര്‍ ആന്‍ഡ് സ്‌ട്രോക്ക് എന്നിവയും ശ്രദ്ധേയമാണ്. 11,250 ആര്‍ പി എമ്മില്‍ 73 എന്‍എം ടോര്‍ക്ക് ആണ്.

രണ്ട് റൈഡിങ്ങ് മോഡ്‌സ് ആണ് സ്ട്രീറ്റ് ട്രിപ്പിനുള്ളത്. റോഡ് ആന്‍ഡ് റെയിന്‍, ഓണ്‍-ബോര്‍ഡ് കമ്പ്യൂട്ടറില്‍ സ്പീഡോമീറ്റര്‍, റെവ് കൗണ്ടര്‍ റൈഡിങ്ങ് മോഡ് സിംബള്‍, ഗിയര്‍ പൊസിഷന്‍ ഡിസ്‌പ്ലേ, ഫ്യൂവല്‍ ഗേജ്, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ എന്നിവയെല്ലാം ഉണ്ടെന്ന് ട്രയംഫ്‌സ് മോട്ടോര്‍ സൈക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.