ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധന: 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്തി

Posted on: June 13, 2017 10:37 am | Last updated: June 13, 2017 at 3:40 pm

കൊച്ചി: ശ്രീവത്സം സ്ഥാപനങ്ങളിലെ പരിശോധനയില്‍ 425 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് തിരിച്ചറിഞ്ഞു. സ്ഥാപനങ്ങളിലെ പരിശോധന ഇപ്പോഴും തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 50 കോടിയുടെ അധിക സ്വത്തെന്നായിരുന്നു ശ്രീവല്‍സം ഗ്രൂപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. നാഗാലാന്റില്‍ അഡീഷണല്‍ എസ്.പിയായിരുന്ന രാജശേഖരന്‍ പിള്ള അവിടുത്തെ ചില പ്രധാന ഉദ്യോഗസ്ഥരുടെ കള്ളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിച്ചിട്ടുണ്ടോയെന്നും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത രേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ തുടരുന്നത്.