കള്ളവോട്ട് ആരോപണം: രാജിവയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് അബ്ദുല്‍ റസാഖ് എം എല്‍എ

Posted on: June 12, 2017 5:08 pm | Last updated: June 12, 2017 at 9:45 pm
SHARE

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം നിഷേധിച്ച് പിബി അബ്ദുല്‍ റസാഖ് എം എല്‍എ. ഇതുമായി ബന്ധപ്പെട്ട് താന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കേസ് കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെ. അപ്പോള്‍ കാണാം.

മരിച്ച ആറ് പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. മരിച്ചുവെന്ന് പറയുന്ന ആറ് പേരില്‍ നാല് പേര്‍ ഇപ്പോഴും ജീവനോട് ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ബിജെപി വെറുതെ കള്ളം പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി.ബി. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്. സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേര്‍ കള്ളവോട്ടു ചെയ്തുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് അബ്ദുല്‍ റസാഖ് ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here