ശ്രീവത്സം ഗ്രൂപ്പിന് യുഡിഎഫ് മന്ത്രിയുടെ സഹായം ലഭിച്ചു: സിപിഐ

Posted on: June 12, 2017 4:20 pm | Last updated: June 12, 2017 at 4:20 pm
SHARE

ആലപ്പുഴ: അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടാന്‍ ശ്രീവത്സം ഗ്രൂപ്പിന് യുഡിഎഫ് ഭരണകാലത്ത് ആലപ്പുഴ ജില്ലയില്‍നിന്നുള്ള മന്ത്രിയുടെ സഹായം ലഭിച്ചിരുന്നുവെന്ന് സിപിഐ. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സിപിഐ ആവശ്യപ്പെട്ടു. ശ്രീവത്സം ഗ്രൂപ്പിന്റെ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുന്നതുവരെയുള്ള ചെറുതും വലുതുമായ വിഷയങ്ങളില്‍ ഉന്നതരായ പോലീസുകാരാണ് ഇടപെട്ടതെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് അതിലെല്ലാം പങ്കുണ്ടെന്നും സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചു.
പന്തളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ശ്രീവത്സം ഗ്രൂപ്പിനു ഹരിപ്പാട് വിവിധ സ്ഥാപനങ്ങളും നിരവധിയിടത്ത് ഭൂമിയുമുണ്ട്. ശ്രീവത്സം ഗ്രൂപ്പ് ചെയര്‍മാന്‍ എംകെ രാധാകൃഷ്ണ പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദ്യ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 400 കോടിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചുള്ള രേഖകള്‍ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here