Connect with us

National

നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.

നീറ്റ് ഫലപ്രഖ്യാപനം താത്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു.നീറ്റ് പരീക്ഷക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

തുടര്‍ന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഫലം പ്രഖ്യാപനം സംബന്ധിച്ച് നിലനിന്ന അനിശ്ചിതാവസ്ഥ സുപ്രീം കോടതി ഉത്തരവോടെ നീങ്ങും. നീറ്റ് ഹരജികള്‍ കീഴ്‌ക്കോടതി പരിഗണിക്കുന്നതും സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. ഈ മാസം 26നുള്ളില്‍ നീറ്റ് ഫലം പ്രസിദ്ധികരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

Latest