ഗംഗാനദി മലിനമാക്കിയാല്‍ ഏഴ് വര്‍ഷം തടവും 100 കോടി പിഴയും; നിയമ നിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രം

Posted on: June 12, 2017 9:55 am | Last updated: June 12, 2017 at 12:12 pm

ന്യൂഡല്‍ഹി: ഹെന്ദവര്‍ പുണ്യനദിയായി കരുതുന്ന ഗംഗ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്ത് പുതിയ നിയമം വരുന്നു. നദി മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം ശിക്ഷയും നൂറ് കോടി രൂപ പിഴയും ഈടാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിയമത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു.

നിയമം വരുന്നതോടെ ഏഴ് വര്‍ഷം തടവ് ലഭിക്കുന്ന മോഷണം, വഞ്ചന, പരുക്കേല്‍പ്പിക്കല്‍ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി ഗംഗയെ മലിനമാക്കുന്നത് മാറും. നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാനദിയെ ജീവിക്കുന്ന അസ്തത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പുതിയ നിയമത്തിന് ഒരുങ്ങുന്നത്.