ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദായി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന്

Posted on: June 12, 2017 9:37 am | Last updated: June 12, 2017 at 11:47 am

ഡമാസ്‌കസ്: ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറിയയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഐഎസ് ശക്തികേന്ദ്രമായ റാഖയിലുണ്ടായ വ്യോമാക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.