മുന്‍കൂട്ടി അറിയിക്കാത്ത ഹര്‍ത്താലുകളോടെ സഹകരിക്കില്ലെന്ന് വ്യാപാരികള്‍

Posted on: June 11, 2017 8:12 pm | Last updated: June 11, 2017 at 8:12 pm

കോഴിക്കോട്: മുന്‍കൂട്ടി അറിയിക്കാതെയുള്ള ഹര്‍ത്തലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരികളുടെ തീരുമാനം. കേരളാ വ്യാപാരി വ്യവസായി ഏകോപന സംസ്ഥാന കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ കക്ഷി പ്രതിനിധികളെ കാണുമെന്ന് യോഗ ശേഷം സംഘടനാ പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന് എതിരായ ഹര്‍ത്താലുകളില്‍ നിന്ന് പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ ദിനങ്ങളില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.