Kerala
മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് പേര്‍ മരിച്ചു,ഒരാളെ കാണാതായി

കൊച്ചി :കൊച്ചിയില്‍ മല്‍സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചില്‍ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.
പനാമയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ആംബര്‍ ആണ് അപകടമുണ്ടാക്കിയചത്. ഈ കപ്പല്‍ കൊച്ചിയില്‍ നിന്നും എട്ടു നോട്ടിക്കൈല്‍മൈല്‍ ദൂരം മാത്രമാണ് പോയത് എന്നാണ് വിവരം. നാവികസേനയും തീരസംരക്ഷണസേനയും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ കപ്പല്‍ എവിടേക്ക് പോവുകയാണെന്ന കാര്യം വ്യക്തമല്ല.
പുലര്‍ച്ചെ രണ്ടു മുപ്പതോടെയാണ് പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍മൈല്‍ അകലെ അപകടമുണ്ടാത്. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരും രക്ഷപ്പെട്ടു. രണ്ടു ദിവസം മുന്‍പ് മല്‍സ്യബന്ധനത്തിന് പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കപ്പലുകള്‍ കടുന്നു പോകുന്ന വഴിയില്‍ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
<ു>പുലര്‍ച്ചെ അപകടമുണ്ടായപ്പോള്‍ മറ്റൊരു ബോട്ട് ഇവര്‍ക്ക് സമീപം ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഈ ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മല്‍സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. രക്ഷപ്പെടുത്തിയ 11 പേരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി