Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി: ഓസ്‌ട്രേലിയ സെമി കാണാതെ പുറത്ത്

Published

|

Last Updated

ബിര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ സെമി കാണാതെ പുറത്ത്. കളി മഴ മുടക്കിയതോടെ ഡക്‌വര്‍ത്ത്-ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ട് 40 റണ്‍സിന് വിജയിക്കുകയായിരുന്നു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 278 റണ്‍സിന് ഇംഗ്ലണ്ട് മറുപടി ബാറ്റിംഗ് തുടരുന്നതിനിടെയാണ് മഴ എത്തിയത്. ഗ്രൂപ് റൗണ്ടില്‍ ഓസീസിന്് ഇത് വിജയം അനിവാര്യമായ കളിയായിരുന്നു.

87 റണ്‍സെടുത്ത ഒയിന്‍ മോര്‍ഗനു് സെഞ്ച്വറി നേടിയ ബെന്‍സ്‌റ്റോക്‌സുമാണ് ഇംഗ്ലണ്ടിന് വിജയം ഒരുക്കിയത്. മൂന്ന് വിക്കറ്റിന് 35 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ടീമിനെ ഇരുവരും 159 റണ്‍സിന്റെ കൂട്ടുകെട്ടുമായി വിജയതീരത്ത് എത്തിക്കുകയായിരുന്നു.

Latest