Connect with us

National

പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി പരിഗണിക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി

Published

|

Last Updated

ഹൈദരാബാദ്: പശുവിനെ ദേശീയ മൃഗമാക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പശു വിഷയത്തില്‍ വിവാദ അഭിപ്രായവുമായി ഹൈദരബാദ് ഹൈകോടതി ജഡ്ജിയും. പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണക്കാമെന്നാണ് ഹൈദരാബാദ് ഹൈകോടതിയിലെ ജഡ്ജി ബി ശിവശങ്കര റാവുെന്റ അഭിപ്രായം.

65 പശുക്കളെയും രണ്ട് കാളകളെയും കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജഡ്ജിയുടെ വിവാദ അഭിപ്രായ പ്രകടനം. ഹരജി പിന്നീട് കോടതി തള്ളി. ആരോഗ്യമുള്ള പശുക്കളെ ബക്രീദിന് കശാപ്പ് ചെയ്യുന്നത് മുസ്‌ലിം മതവിശ്വാസികളുടെ മൗലികാവകാശം അല്ലെന്നും ഹൈകോടതി ചുണ്ടിക്കാട്ടി.

ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും വെറ്റിനറി ഡോക്ടര്‍മാര്‍ ആരോഗ്യമുള്ള പശുക്കള്‍ക്ക് പാല്‍ തരാന്‍ ശേഷിയില്ലാത്തവയെന്ന് തെറ്റായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പശുക്കളെ കശാപ്പ്ശാലയിലേക്ക് തള്ളിവിടുന്നത് നിയമ വിരുദ്ധമാണ്. നിലവിലെ ഗോവധ നിരോധന നിയമം പരിഷ്‌കരിച്ച് ഗോഹത്യ നടത്തുന്നവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. നിലവില്‍ പ്രായാധിക്യവും അവശതയും അനുഭവിക്കുന്ന പശുക്കളെയാണ് ആന്ധ്രയിലും തെലുങ്കാനയിലും കശാപ്പിനായി അനുവദിക്കാറുള്ളത്.

കശാപ്പിന് കൊണ്ട്‌വന്നതാണെന്ന് ആരോപിച്ച് പശുക്കളെ പിടിച്ചെടുത്തതിനെതിരെ രാമാവത്ത് ഹനുമയാണ് ഹൈദരാബാദ് ഹൈകോടതിയെ സമീപിച്ചിത്. ഇതേ ആവശ്യമുന്നിയിച്ച് നല്‍ഗോണ്ടയിലെ കോടതിയില്‍ രാമാവത്ത് ഹരജി നല്‍കിയിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. ഇതിനെതിരെയാണ് രാമാവത്ത് ഹൈകോടതിയെ സമീപിച്ചത്‌

---- facebook comment plugin here -----

Latest